വരൂ,
നമുക്കൊരുമിച്ചിരുന്ന് ജീവിതത്തെ കുറ്റം പറയാം.
സുന്ദരമെങ്കിലും സൗന്ദര്യമില്ലെന്നു നാം വിശ്വസിക്കുന്ന ജീവിതത്തെ,
നമുക്കൊരുമിച്ചിരുന്ന് പഴിചാരാം.
മണിക്കൂറുകളും മിനിട്ടുകളുമായി മുറിച്ച്,
കൂട്ടിക്കിഴിച്, ഒരു ദിവസത്തെ ഭാഗം വെച്ചതിനുശേഷം,
ജീവിതത്തിന്റെ അർത്ഥമില്ലായ്മയെപ്പറ്റി വിലപിക്കാം.
ചെയ്യാൻ തോന്നുന്ന കാര്യങ്ങൾ ചെയ്യാതെ, പകരം ചെയ്യേണ്ടത് ചെയ്ത്,
നമുക്കൊരു വട്ടം കൂടി ദീർഖനിശ്വാസം വിടാം.
വിളിക്കേണ്ടവരെ മാത്രം വിളിച്ച്, പറയേണ്ടത് മാത്രം പറഞ്ഞ്,
നഷ്ടസൌഹ്രദങ്ങളെച്ചൊല്ലി സങ്കടപ്പെടാം.
ഇടക്കിടക്ക് ആകാശത്തേക്ക് കണ്ണോടിച്ചു കൊണ്ട്,
ജീവിതത്തിന്റെ മ്ലാനതയെപ്പറ്റി പരാതി പറയാം.
ഒടുവിൽ,
കൂട്ടിക്കിഴിച് മാറ്റിവെച്ച മണിക്കൂറുകളിൽ അവസാനത്തേതെത്തുമ്പോൾ,
(കാര്യമില്ലെന്നറിഞ്ഞിട്ടും)
നാളെയെപ്പറ്റിയുള്ള പ്രതീക്ഷകളുമായി,
കണ്ണടക്കാം.