Monday, 12 October 2015

എഴുത്തില്ലാതായതിനെ പറ്റി പലരും പരിഭവം പറഞ്ഞു കേട്ടു. എഴുത്തിനും മുൻപേ ഇല്ലാതായത് വായനയായിരുന്നു. വായന നിലച്ചിട്ടും അകത്ത്, മൂലക്കെവിടെയോ കിടന്ന ബാക്കിപത്രങ്ങളെല്ലാം കുത്തിപ്പൊക്കിയെടുത്ത് കുറച്ചുനാൾ കൂടി എഴുത്ത് തുടർന്നു. അവ തീർന്നപ്പോൾ എഴുത്തും തീർന്നു. സമയം കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്നതിനാലും, ചെയ്തു തീർക്കേണ്ട കാര്യങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതിനാലും ഒരു തിരിച്ചുപോക്ക് ഉടനെ തന്നെ ഉണ്ടാവുമോ എന്നറിയില്ല. എന്തായാലും മോഹം വിടുന്നില്ല.