Tuesday, 13 September 2011

അങ്ങനെ ഒരു ഓണക്കാലം കൂടി............

"അല്ലടോ, ഇക്കൊല്ലം ഓണൊക്കെ എങ്ങനെണ്ടായിരുന്നു?"

"ഓണം ഉഷാര്‍ ആയി. എല്ലാ കൊല്ലത്തേം പോലെതന്നെ ഇക്കൊല്ലോം ഓണം അടിപൊളി ആയി.
സ്കൂളില്‍ ഓണപ്പരിപാടിയൊക്കെ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ പോയില്ല. അവിടെ കൊറേ ഡാന്‍സും പാട്ടും പൂക്കളോം ഒക്കെയല്ലേ ഉള്ളൂ. ഒരീസം ലീവെടുത്താ അത്രേം നേരത്തെ നാട്ടീ പോവാം. അല്ലേങ്ങി തന്നെ നാല് ദിവസേ അവധിയുള്ളൂ. ഞാന്‍ പഠിക്കണത് K.V ല്‍ അല്ലേ?
പിന്നെ, ഓണത്തിന്റെ അന്ന് രാവിലെ തന്നെ എണീറ്റ്‌ എല്ലാര്ക്കും message അയച്ചു. പൈസ പോയി, എന്നാലും സാരല്യ. ഓണല്ലേ. പിന്നെ കുളിയൊക്കെ കഴിഞ്ഞ് Facebook ല്‍ പോയി 'Happy Onam' status ഇട്ടു. എല്ലാവരടേം Wall ല്‍ post ഉം ചെയ്തു. പിന്നെ google ല്‍ പോയി നല്ലൊരു പൂക്കളത്തിന്റെ ചിത്രം Facebook ലേക്ക് upload ചെയ്തു. എല്ലാരേം tag ഉം ചെയ്തു.
കുറച്ച്‌ Friends നേരത്തെ തന്നെ എന്നെ tag ചെയ്തിരുന്നു. എല്ലാരും 'Happy Onam' status ഉം ഇട്ടിരുന്നു. അതെല്ലാം പോയി like ചെയ്ത് comment ചെയ്ത് കഴിഞ്ഞപ്പഴേക്കും ഉച്ചയായി.
പിന്നെ സദ്യയും കഴിഞ്ഞ് വൈന്നേരം വരെ സുഖായിട്ട് ഒറങ്ങി. എഴുന്നേറ്റപ്പോളെക്കും ഏഷ്യാനെറ്റില്‍ 'ബെസ്റ്റ് ആക്ടര്‍' തൊടങ്ങി. പിന്നെ ചായേം കുടിച്ച്, ഉപ്പേരീം കൊറിച്ച് അങ്ങനെ ഇരുന്നു. എന്തായാലും ഓണം അങ്ങനെ സംഭവായി."

"അല്ലാ, അപ്പൊ നിന്‍റെ വീട്ടില്‍ ആരാ ഓണം കൊണ്ടേ?"

"ഓണം കൊള്ളേ? എന്ന് വച്ചാ എന്താ???"
 

1 comment: