എഴുതുവാൻ എനിക്കിന്നു വാക്കുകളില്ല.
പറയുവാൻ കാര്യങ്ങളുമില്ല.
കവിത ചുരത്തിയിരുന്ന എന്റെ തൂലികാഗ്രം,
നിശ്ചലം, ശൂന്യം, മൃത്യുസമം.
എങ്കിലുമെന്റെ തൂലിക ഞാൻ ചലിപ്പിക്കുന്നു.
എന്തെന്നെനിക്കറിയാത്ത എന്റെ രഹസ്യമെഴുതുവാൻ.
ആത്മാവിനാഴങ്ങളിൽ മുങ്ങിത്തപ്പി, ഞാൻ,
എനിക്കറിയാത്ത എന്റെ രഹസ്യത്തെ തേടി.
ഒടുവിലെന്നാത്മാവിൻ അന്തരാളങ്ങളിൽ കണ്ടു
ഞാൻ, എനിക്ക് പിടി തരാതെ നടന്ന എന്റെ രഹസ്യം.
ചെവിയോർത്തപ്പോൾ, ഒരു നേർത്ത തെന്നൽ പോലെ
എന്റെ രഹസ്യം, എന കാതിൽ മന്ത്രിച്ചു.
"നമുക്ക് ഒരു യാത്ര പോകേണ്ടതുണ്ട്. പെട്ടെന്ന്.
ശരിയും തെറ്റും വേലിക്കെട്ടുകൾ തീർക്കാത്ത ഒരിടത്തേക്ക്
നിയമങ്ങളും ചിട്ടകളും ഇല്ലാത്തൊരു ലോകത്തേക്ക്
ഞാനെന്ന ഭാവവും ഭയവും ചെന്നെത്താത്ത ഒരിടത്തേക്ക്"
"അവിടെ നീയും, നിൻറെ രഹസ്യമായ ഈ ഞാനും മാത്രം
അവിടെ, പറയാനുള്ളതു നീ പറഞ്ഞു കൊൽക. ഉറക്കെ.
ചോദ്യങ്ങൾ ഉയർന്നു വരികയില്ല. നിശ്ചയം."
അപ്പോൾ എനിക്കും തോന്നിത്തുടങ്ങി, ഉറങ്ങുവാൻ സമയമായെന്ന്.

valare nannaayind :) "oduvilennaatmavin antharaalangalil kandu njan" aa vari vallaand ishtayi!
ReplyDelete:) Urakkam varanja oru rathri irunnu ezhuthiyatha
ReplyDeleteulla orakkam koodi poyi kitteendavum ;)
ReplyDelete