Saturday, 15 March 2014

അന്വേഷണം

കണ്ണാടിക്കുപോലും കാണിച്ചുതരാൻ കഴിയാത്ത എന്നെ
ഞാൻ എവിടെപ്പോയി അന്വേഷിക്കാനാണ്?

ചിലപ്പോൾ പഴയ ഡയറിക്കുറിപ്പുകളിൽ കണ്ടേക്കാം.
പക്ഷെ ആ ഞാൻ മരിച്ചുപോയില്ലേ?
സമയമെന്ന പുൽമേട്ടിലൂടെ നടക്കുന്ന നമുക്ക്
തിരിഞ്ഞു നോക്കാൻ കഴിയില്ലല്ലോ.

എനിക്കെവിടെവച്ചാണ് എന്നെ നഷ്ടപ്പെട്ടത്?
പുതിയ അനുഭൂതികൾ തേടിപ്പോയപ്പോളാണോ?
അതോ ലക്ഷ്യമില്ലാതെയുള്ള പരക്കം പാച്ചിലിനിടക്കോ?
അതുമല്ലെങ്കിൽ ഞാൻ എന്നെത്തന്നെ സൌകര്യപൂർവ്വം മറന്നതോ?

ഇന്ന് കണ്ണാടിയിൽ കണ്ട രൂപമാണോ ഞാൻ?
എങ്കിൽ അവൻ എന്തിനെന്നേനോക്കി കൊഞ്ഞനം കുത്തുന്നു?
ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിയിരുന്ന,
എപ്പോഴും കൌതുകം കൂടെ കൊണ്ടുനടന്നിരുന്ന,
കവിതകൾ എഴുതുമായിരുന്ന, ആ പഴയ എന്നെ,
ഞാൻ തന്നെ കുഴിച്ചുമൂടിയതിനാലാവം.

ഒരു തിരിച്ചുപോക്ക് ഇനിയില്ലെന്നറിയാം.
എങ്കിലും.

1 comment:

  1. Thirichupokk ethu nimishathilum aavam. Pazhaya aalavam pakshe sahacharyangal maariyirikkum ennu mathram.
    Nalla kavitha. :)

    ReplyDelete