ഒരു പുകയെടുത്താൽ എന്താവാനാണ്?
ഒന്നുമാവില്ല.
എന്നാൽ പിന്നെ ഒരു പുക എടുത്തുകളയാം.
അല്ലെ?
ഒരെണ്ണമെടുക്കാമെങ്കിൽ പിന്നെ.....
ഒന്നുകൂടിയെടുക്കാമല്ലോ.
അങ്ങനെ രണ്ടാമത്തേതുമെടുത്തു.
ചീട്ടുകൊട്ടാരത്തിൻറെ അടിയിൽ നിന്നും
ഒരു ചീട്ടെടുത്താൽ സംഭവിക്കുന്നതെന്താണെന്ന്
അറിയാത്തവർ ഉണ്ടാവാൻ വഴിയില്ല.
വെളുപ്പും തവിട്ടും നിറമുള്ള ഒരൊറ്റ ചീട്ടെടുത്തതോടെ
എൻറെ ചീട്ടുകൊട്ടാരം തകർന്നടിഞ്ഞു.
കട്ടിചില്ലിന്റെ കുപ്പികളും, ഉണങ്ങിയ ഇലകളും
വന്നുചേരാൻ അധികം താമസമുണ്ടായില്ല.
"വിഷമമുണ്ടോ?" ഏന്ന് ചോദിച്ചാൽ,
ഇല്ലെന്നേ ഞാൻ പറയൂ.
കാരണം
കള്ളം പറയുന്നത് ഇതാദ്യമല്ലല്ലോ.
No comments:
Post a Comment