Sunday, 29 May 2011

കല്യാണം


കഴിഞ്ഞ ദിവസം ഞാന്‍ ഒരു കല്യാണത്തിന് പോവ്വണ്ടായി. ചുറ്റോറം ആളും ബഹളോം തന്നെ………
ഒരു കണക്കിന് സീറ്റ്‌ കിട്ടി. ന്നിട്ട് മണ്ഡപത്തിക്ക് നോക്കീപ്പോ, ചെക്കനേം കാണാല്യ, പെണ്ണിനേം കാണാല്യ. കൊറേ ക്യാമറക്കാര്ടെ മൂട് മാത്രം കാണാണ്ട്. അപ്പൊ, ന്‍റെ അട്ത്ത് ഇരുന്ന ഒരു കാരണോര്‍ പറയാ: “പണ്ടൊക്കെ കല്യാണത്തിന് കാര്‍ന്നോമ്മാരാ പറയാ എവിടേ നിക്കണ്ടി, എന്തേ ചെയണ്ടി ന്ന്. പ്പൊ അങ്ങന്യൊന്നുവല്ല. ക്യാമറക്കാരാ പറയാ എവിടേ നിക്കണ്ടി, എന്തേ ചെയണ്ടി ന്ന്. കാലം പോയൊരു പോക്കേ…”
കൊറേ നേരം ഇരുന്ന് മടുത്ട്ടാവും, ന്‍റെ മുമ്പില്‍ ഇരുന്ന ഒരു വല്യമ്മ പിന്നിക്ക് തിരിഞ്ഞ് ന്നോട് ചോയിച്ചു. “ കെട്ട് കഴിഞ്ഞോ മോനേ?” “ഇല്യാ വല്യമ്മേ” ഞാന്‍ പറഞ്ഞു. “ഓ, ന്നാലും സാരല്യ. കെട്ടൊക്കെ ഇനി ടി.വീല് കാസറ്റ് ഇട്ട് കാണാ. ഞാന്‍ വേഗം പോട്ടെ. ഇല്ലെങ്ങി ഒന്നാം പന്തീല് സീറ്റ്‌ കിട്ടില്യ. പ്പൊ തന്നെ എല്ലാരും അങ്ങട്ട്ട് എത്തീണ്ടാവും”
കൊറച്ച് കഴിഞ്ഞപ്പോ, ഒരു കയ്യടി കേട്ടു. താലി കെട്ട് കഴിഞ്ഞൂത്രേ. മണ്ഡപത്തില് അപ്പളും ക്യാമറക്കാര്ടെ മൂട് തന്നെ……
ഞാന്‍ ന്നോട് തന്നെ പറഞ്ഞു: “കാലം പോയൊരു പോക്കേ…….”

No comments:

Post a Comment