Thursday, 13 June 2013

തുടൽ

എനിക്കിന്നൊരു തുടലുണ്ട്
പക്ഷെ കഴുത്തിനു ചുറ്റുമല്ല
എന്റെ കീശയിൽ
മൊബൈൽ ഫോണ്‍ എന്ന് നാമധേയം
ഉണ്ണുമ്പോളുറങ്ങുമ്പോൾ
ചിരിക്കുമ്പോൾ കരയുമ്പോൾ
എന്തിന്
തൂറുമ്പോൾ പോലും
അതിൽ നിന്നെന്റെ പിടി
(അതോ അതിന് എന്നിലുള്ള പിടിയോ?)
(നിശ്ചയം പോര)
വിടുവിക്കാൻ കഴിയുന്നില്ല
ആയതുകൊണ്ട്
എന്റെ തുടലാകുന്ന ഫോണിനെ പറ്റി
ഒരു ബ്രഹത് കവിതയെഴു ----

"Brrrr.... Brrrr...."
"1 New Message"

2 comments: